വീണ്ടും എമിലിയാനോ! അവാർഡ് നേട്ടത്തിനൊപ്പം ചരിത്രവും പിറന്നു

2023 ലെ യാഷിൻ അവാർഡ് അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കി. അർജന്റീനക്കൊപ്പവും ആസ്റ്റൺ വില്ലക്കൊപ്പവും നടത്തിയ മികച്ച പ്രകടനങ്ങളാണ് എമിലിയാനോ മാർട്ടിനസിനെ ഈ അവാർഡിന് അർഹനാക്കിയത്. കഴിഞ്ഞ തവണയും ഈ അവാർഡ് നേടിയത് എമിലിയാനോ ആയിരുന്നു.

വീണ്ടും എമിലിയാനോ! അവാർഡ് നേട്ടത്തിനൊപ്പം ചരിത്രവും പിറന്നു
Goal. Com

2023 ലെ യാഷിൻ അവാർഡ് അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കി. അർജന്റീനക്കൊപ്പവും ആസ്റ്റൺ വില്ലക്കൊപ്പവും നടത്തിയ മികച്ച പ്രകടനങ്ങളാണ് എമിലിയാനോ മാർട്ടിനസിനെ ഈ അവാർഡിന് അർഹനാക്കിയത്. കഴിഞ്ഞ തവണയും ഈ അവാർഡ് നേടിയത് എമിലിയാനോ ആയിരുന്നു. 

 ഇതോടെ തുടർച്ചയായ രണ്ട് വർഷങ്ങളിലും യാഷിൻ അവാർഡ് സ്വന്തമാക്കുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ഗോൾകീപ്പർ ആയി മാറാനും എമിലിയാനോ മാർട്ടിനസിനു സാധിച്ചു.

 ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക്‌ ആസ്റ്റൺ വില്ലക്ക്‌ യോഗ്യത നേടി കൊടുക്കുന്നതിൽ വലിയ പങ്കാണ് നടത്തിയത്. ആസ്റ്റൺ വില്ലയുടെ ഗോൾ മുഖത്ത് നിന്നും നടത്തിയ തകർപ്പൻ പ്രകടനങ്ങൾ ആണ് ടീമിനെ ചാമ്പ്യൻസ് ലീഗ് കളിക്കാൻ അർഹരാക്കിയത്. 

 അന്താരാഷ്ട്ര തലത്തിൽ അർജന്റീനക്കൊപ്പവും തകർപ്പൻ പ്രകടനമായിരുന്നു എമിലിയാനോ നടത്തിയത്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക അർജന്റീന ആയിരുന്നു നേടിയത്. കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് അർജന്റീന ചാമ്പ്യൻമരായത്.